skip to main | skip to sidebar

ഒരു കുല പൂ പോലെ


പ്രണയ വര്‍ണ്ണങ്ങള്‍ എന്ന സിനിമയിലെ സുരേഷ് ഗോപി പാടിയ കവിത... പാബ്ലോ നെരൂദയുടെ കവിതാ സമാഹാരത്തില്‍ നിന്ന്..


ഒരു കുല പൂ പോലെ - കൈയ്യില്‍
മുറുകുന്ന ധവള ശിരസ്സ്‌! 
അല്ലഏറെ നനുത്തതായ് അനുദിനം വന്നെത്തി
താരിലും നീരിലും വിളയാടിടുന്നു
പ്രപന്ജ പ്രകാശവുമൊരുമിചു നീ
എന്നപൂര്‍വ സന്ദര്‍ശകാ.....

അപരസാമ്യങ്ങളിങ്ങില്ല നിനക്കൊന്നു-
മിത് കൊണ്ട് നിന്നെ സ്നേഹിപ്പു ഞാന്‍
താരങ്ങള്‍ തന്‍ തെക്ക് ദിക്കിലായി
ആ ധൂമലിപികളില്‍
നിന്‍റെ പേരെഴുതി വൈക്കുന്നതായ്
സ്മരണകള്‍ നിറചോട്ടെ - സ്മരണകള്‍ നിറചോട്ടെ
നിലനില്പിനും മുന്‍പ്  - നിലനിന്നിരുന്നു നീ എന്ന്
ഞാന്‍ വിളറുന്ന വചനം
കിരീടമായി അനിയിച്ചിടാമിനി

കതകുകള്‍ തുറക്കാതോരെന്റെ ജനാലയില്‍
നിലവിളിയുമായി വന്നു മുട്ടുന്നു കാറ്റുകള്‍
നിഴല്‍ വീണ മത്സ്യങ്ങള്‍ നിറയുന്ന വല പോലെ
ഗഗനം പിടയ്കുന്നു.......
സകല വാദങ്ങളും ഗതിവിഗതികള്‍
പൂണ്ടു മാന്ജോഴിഞ്ഞിടുന്നു
 ഉരിയുകയായി ഉടയാടകളീ മഴ..
  ഉരിയുകയായി ഉടയാടകളീ മഴ......
വചനങ്ങള്‍ എന്‍റെ
മഴ പെയ്യട്ടെ നിന്‍റെ മേല്‍
തഴുകട്ടെ നിന്നെ...തഴുകട്ടെ നിന്നെ.....
ഞാന്‍ എത്രയോ  കാലമായ്
പ്രണയിച്ചു വെയിലില്‍ തവം ചെയ്തെടുത്ത -
നിന്‍ ഉടലിന്‍റെ ചിപ്പിയെ....

ഇപ്പോഴിവള്‍ ഇതാ......
സകല ലോകങ്ങളും  നിന്‍റെയാകും വരെ
 
മലമുടിയില്‍ നിന്ന് നീല ശംഖു പുഷ്പങ്ങള്‍ 
പല കുട്ട നിറയ്കുമെന്‍ ഉമ്മകള്‍ നിനക്കായി
          ചെറി മരമോത്തു വസന്തം നടത്തുന്നത്
          അത് വേണമിന്നു നീയോതെനിക്കോമലെ......