skip to main | skip to sidebar

റോസാപുഷ്പം

ആ പുഷ്പം അവളോടുള്ള സ്നേഹമാണ്...
അയാളുടെ നൊമ്പരങ്ങളും സ്വപ്നങ്ങളും എല്ലാം അതിലുണ്ട്...
ഇന്ന് അത് അയാള്‍ അവള്‍ക്ക് സമ്മാനിക്കും..
ഒരുപാട് നാളായി അയാള്‍ അവളെ സ്നേഹിക്കുന്നു...
ഇതുവരെ തുറന് പറയാന്‍ കഴിഞ്ഞിട്ടില്ല.....
കലാലയത്തിന്റെ തെക്കേ ഇടവഴിയില്‍ മൂവാണ്ടന്‍ മാവിന്റെ ചുവട്ടില്‍ അയാള്‍ അവളെയും കാത്ത് നിന്നു...

അതാ അവള്‍ വരുന്നു..
അയാളുടെ ഹൃദയമിടിപ്പ് കൂടി...
അവള്‍ അടുതെതിയപ്പോള്‍ നനുത്ത സ്വരത്തില്‍ അയാള്‍ അവളെ വിളിച്ചു..
"നീതൂ.. ഒരു നിമിഷം..."
അവള്‍ നിന്നു..
പിറകില്‍ ഒളിച്ചു വച്ച റോസാ പുഷ്പവുമായി അയാള്‍ അവളുടെ അടുത്ത വന്നു...
ജിജ്ഞാസയോടെ അവള്‍ അയാളെ നോക്കി..

ആത്മ ധൈര്യം കൈവിടാതിരിക്കാന്‍ അയാള്‍ ആവും വിധം ശ്രമിച്ചു...
അയാള്‍ അവളോട് പറഞ്ഞു..
"നീതൂ.. ഇന്ന് സ്പെഷ്യല്‍ ക്ലാസ്സ്‌ ഉണ്ടായില്ലേ?"
"ഇല്ല.."  അവള്‍ മറുപടി പറഞ്ഞു...
"ഞാന്‍ വെറുതെ വിളിച്ചതാ.. എന്നാല്‍ നീതു പൊക്കോളൂ.."  അയാള്‍ പറഞ്ഞു..
ഒരു ചെറു പുഞ്ചിരിയുമായി അവള്‍ നടന്നു നീങ്ങിയപ്പോള്‍,
ഇന്നും റോസാപുഷ്പം അയാളുടെ കൈവിട്ടു താഴേക്ക് വീണു..
അപ്പോഴും അയാളുടെ കൈ വിറക്കുന്നുണ്ടായിരുന്നു..

നീതൂ.. നീ ഇനിയും കാത്തിരിക്കേണ്ടിയിരിക്കുന്നു...